ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു
ഡിസംബർ 26ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിൽ ആറ് പുതുമുഖങ്ങൾ ഉണ്ട്. മാർക്ക് ബൗച്ചർ പ്രധാന പരിശീലകനായതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാകും ഇത്. ഡെയ്ന്‍ പീറ്റേഴ്സണ്‍, പീറ്റര്‍ മലന്‍, റാസി വാന്‍ഡര്‍ ഡസ്സന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, ഡ്വയിന്‍ പ്രിട്ടോറിയസ്, റൂഡി സെക്കന്‍ഡ് എന്നിവരാണ് പുതുമുഖങ്ങൾ.
ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ ടീമിനെ വീണ്ടും പഴ പ്രതാപത്തിലേക്ക് എത്തിക്കാൻ ഉള്ള നീക്കത്തിൻറെ ഭാഗമായാണ് പുതിയ താരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.ടെംബാ ബാവുമ, ക്വിന്റണ്‍ ഡീ കോക്ക്, ഡിന്‍ എല്‍ഗാര്‍, കാഗിസോ റബാദ, കേശവ് മഹാരാജ്, ഫിലാന്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവർ ടീമിൽ ഇടം നേടി. എന്നാൽ പേസർ ലുങ്കി എങ്കിടിയുടെ അഭാവം ടീമിന് വലിയ ഒരു തിരിച്ചടിയാണ്. ഫാഫ് ഡൂപ്ലെസി ആണ് ടീമിൻറെ നായകൻ.






































