Cricket Top News

കൊൽക്കത്തയ്ക്ക് പുതിയ നായകനെ നിർദ്ദേശിച്ച മുൻ നായകൻ

December 17, 2019

author:

കൊൽക്കത്തയ്ക്ക് പുതിയ നായകനെ നിർദ്ദേശിച്ച മുൻ നായകൻ

അടുത്ത സീസണിലെ ഐ പി എല്ലിലേക്ക്  പുതിയ നായകനെ നിർദ്ദേശിച്ച മുൻ നായകനായ ഗൗതം ഗംഭീർ. ടീമിൽ നിലവിലെ ക്യാപ്റ്റനായ ദിനേഷ് കാർത്തിക്കിന് പകരം ശുഭ്മാന്‍ ഗില്ലിനെ ആണ് ഗൗതം ഗംഭീർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും നായകനായി എത്തിയ ദിനേശ് കാർത്തിക്കിന് നല്ല രീതിയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് ഗംഭീർ പറഞ്ഞു. ഐപിഎൽ താര ലേലം നടക്കാനിരിക്കെയാണ് ഗംഭീർ പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

യുവതാരത്തെ നായകനാക്കുന്നതിലൂടെ പുതിയ ആശയങ്ങള്‍ ഗ്രൗണ്ടില്‍ കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗംഭീർ സ്ഥാനം ഒഴിഞ്ഞപ്പോൾ റോബിൻ ഉത്തപ്പ നായകൻ ആകുമെന്ന് കരുതിയെങ്കിലും ടീം മാനേജ്‍മെന്റ് കാർത്തിക്കിനെ നായകനായി നിയമിക്കുകയായിരുന്നു.

Leave a comment