ഐലീഗിൽ ഗോകുലത്തിന് തോൽവി
കൊല്‍ക്കത്ത: ഐലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലത്തിന് തോൽവി. മോഹൻ ബഗാൻ ആണ് ഗോകുലത്തെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. ഈ സീസണിലെ ആദ്യ തോൽവിയാണ് ഇന്നലെ ഗോകുലം ഏറ്റു വാങ്ങിയത്.മോഹൻ ബഗാൻറെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോകുലം മികച്ച രീതിയിൽ പൊരുതിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. ഗോകുലത്തിന് വേണ്ടി ഒരു ഗോൾ നേടിയത് നായകൻ മാര്‍ക്കസ് ജോസഫ് ആണ്. ഫ്രാന്‍ ഗോണ്‍സാലെസാണ് മോഹൻ ബഗാന് വേണ്ടി രണ്ട് ഗോളുകളും നേടിയത്.
രണ്ട് ടീമുകളും ആക്രമിച്ചാണ് കളിച്ചത്. മത്സരത്തിൽ ആദായ ഗോൾ നേടിയത് മോഹൻ ബഗാൻ ആയിരുന്നു.ഇരുപത്തിനാലാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ പിറന്നു. സമനില ഗോളിന് വേണ്ടി ഗോകുലം ശ്രമിച്ചെങ്കിയിലും ഒന്നാം പകുതിയിലെ ഇഞ്ചുറി ടൈമിൽ ആണ് അത് നേടാൻ ആയത്. പെനാൽറ്റിയിൽ ആയിരുന്നു ഗോകുലം ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ലീഡ് നേടാൻ രണ്ട് ടീമുകളും മികച്ച രീതിയിൽ പ്രയത്നിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരം സമനിലയിൽ എത്തുമെന്ന് വിചാരിച്ചിരിക്കെ ഇന്ജരി ടൈമിൽ മൂന്നാം മിനിറ്റിൽ മോഹൻ ബാഗാണ് വിജയ ഗോൾ നേടി.






































