ശ്രീലങ്ക പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു
പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ നാല് ദിവസവും മഴ കളിച്ചപ്പോൾ അവസാന ദിവസം മികച്ച ഇന്നിങ്സ് ആണ് പിറന്നത്. മൂന്ന് സെഞ്ചുറികൾ ആണ് പിറന്നത്. വിരസമായ ടെസ്റ്റിൽ അവസാന ദിവസം ശ്രീലങ്കൻ താരം ധനന്‍ജയ ഡിസില്‍വയും (102), പാകിസ്ഥാൻ താരങ്ങളായ ആബിദ് അലിയും (109) ബാബര്‍ അസാമും (102) സെഞ്ചുറി നേടി. പാകിസ്ഥാൻ 252-2 എന്ന നിലയിൽ നിൽക്കെ രണ്ട് ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ ദിനവും, അവസാന ദിനവും മാത്രമാണ് കളിക്കാൻ സാധിച്ചത്.
282/6 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ശ്രീലങ്ക ധനന്‍ജയ ഡിസില്‍വയുടെ ബാറ്റിങ്ങ് മികവിൽ 308/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മൂന്ന് റൺസ് സ്കോർബോർഡിൽ എത്തിയപ്പോൾ മുമ്ബെ ഷാന്‍ മസൂദിനെ നഷ്ടമായി, പിന്നീട് അസറിനെയും പാകിസ്ഥാന് നഷ്ടമായി. പിന്നീട് മൂണാണ് വിക്കറ്റിൽ ആബിദ് അലിയും, ബാബര്‍ അസാമും മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും ചേർന്ന് 162 റൺസ് ആണ് നേടിയത്. ശ്രീലങ്കയ്ക്കുവേണ്ടി ലഹിരു കുമാര,കസുന്‍ രജിത എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം ദിവസം വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിച്ചിരുന്നു. രണ്ടും മൂന്നും ദിവസം മഴ എത്തിയതോടെ കുറച്ച് ഓവറുകൾ മാത്രമാണ് എറിഞ്ഞത്. 91.5 ഓവർ ആണ് മൂന്ന് ദിവസമായി എറിഞ്ഞത്. നായകന് ദിമുത് കരുണരത്നയും (59) ഓഷാഡോ ഫെര്‍ണാണ്ടോയും (40) ചേര്‍ന്ന് ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 96 റൺസ് ആണ് നേടിയത്. എന്നാൽ പിന്നീടെത്തിയ കുശാല്‍ മെന്‍ഡിസ്,ഏഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമൽ എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി.നസീം ഷാ, ഷഹീൻ അഫ്രീദി എന്നിവർ പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.






































