വസന്ത സ്വപ്നങളെ പുല്‍കുന്ന ലാ മസിയ !!
ക്രൈഫിന്‍ തത്വങ്ങളുടെ പൂര്‍ത്തികരണതക്ക് അയാള്‍ തേടി ചെന്നത് ലാമസിയയിലേക്കാണ്… ശാരീരിക ശേക്ഷിക്കപ്പുറം പന്തിന്‍മേലുളള നിയന്ത്രണം കൊണ്ട് അയാളെയാകര്‍ഷിച്ച ഒരദ്ഭുത ബാലനുണ്ടായിരുന്നു… പെപ്പ് ഗാര്‍ഡിയോള… ലാമസിയയുടെ സുവര്‍ണ്ണ ചരിത്രം ആരംഭിക്കുന്നത് ക്രൈഫ് ഗാര്‍ഡിയോളയെ കണ്ടെത്തുന്നതിലാണ്…എന്നാല്‍ ലാമസിയയില്‍ നിന്ന് ഉയര്‍ന്ന് വന്ന ആദ്യ ബാഴ്സ സ്റ്റാര്‍ ഗാര്‍ഡിയോളയല്ല… സെര്‍ജീ ബര്‍ജുവാന്‍, ആല്‍ബര്‍ട്ട് ഫെറര്‍ , ഗുയില്ലാര്‍മൊ ആര്‍മര്‍ അങ്ങനെ നിരവധിയായ താരങ്ങള്‍ അതിന് മുമ്പേ ലാമസിയയില്‍ നിന്നുയര്‍ന്ന് വന്നിരുന്നു . എങ്കിലും അതിന്റെ സുവര്‍ണ്ണത ആരംഭിക്കുന്നത് പെപ്പിന്റെ കണ്ടു പിടുത്തതിലൂടെയാണ്
വാന്‍ഗാല്‍ എന്ന യുവതാരങളെ പ്രണയിച്ച വിഖ്യത പരിശീലകന്‍ ബാഴ്സ പരിശീലകനായതോടെ ലാമസിയ പുതു ചരിത്രങ്ങള്‍ തേടി… പുയോള്‍, ചാവി, വാല്‍ദസ് അങ്ങനെ നീളുന്ന നിരയെ വാന്‍ഗാല്‍ ബള്‍ഗാന കുപ്പായമണിയിച്ചു… ഇനിയസ്റ്റയും പിക്വയും ഫാബ്രിഗാസും സെര്‍ജീ ബിസ്ക്യൂറ്റ്സുമെല്ലാം ലാമസിയയുടെ വീരഗാഥ പാടി.. അതിനിടയില്‍ ബാഴ്സയുടെ എന്നല്ല ലോകഫുട്ബോള്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാള്‍ ലാമസിയയില്‍ നിന്ന് സൃഷ്ടിക്കപെട്ടു…അര്‍ജന്റീനയിലെ ചെറിയൊരു ഗ്രാമത്തിലെ അസുഖബാധിതനായ കുട്ടിയിലെ പ്രതിഭയെ കണ്ടെത്തി അവനീലൂടെ തങ്ങളുടെ എക്കാലത്തെയും മികച്ചവനെ അവര്‍ കണ്ടെത്തുകയായിരുന്നു…
റോബര്‍ട്ടോക്ക് ശേഷം ലാമസിയയുടെ വിജയഗാഥകള്‍ പതിയെ മങ്ങി തുടങ്ങിയിരിന്നു…സീനിയര്‍ ടീമിലെ സ്ഥിരകാരനാകാന്‍ കഴിവില്ലാതെ ലാമസിയയുടെ പുതു തലമുറകള്‍ ചരിത്രത്തില്‍ നിന്ന് വീണ് പോയി…മികവുറ്റ ലാമസിയ കോച്ച് മാരുടെ അഭാവവും യുവതാരങളെ വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപെട്ട സീനിയര്‍ ടീം കോച്ചുമാരും പുതിയ വസന്തങ്ങള്‍ സൃഷ്ടിക്കാതെയായി… തങ്ങള്‍ക്ക് ചുറ്റുമുളളവര്‍ക്കപ്പുറം കളി ജയിക്കില്ലെന്ന് വിശ്വാസിച്ച ബോര്‍ഡും കോച്ചുമാരും ലാമസിയയെന്ന സ്വപ്ന സ്ഥാപനത്തെ തകര്‍ത്തെറിഞ്ഞു…
പക്ഷേ വീണ്ടും ഞങ്ങളില്‍ പ്രതീക്ഷ ഉണരുകയാണ്… ഇന്നലത്തെ ഒറ്റ രാത്രി കൊണ്ട്… ശരിയാണ് നാളെയോ മറ്റന്നാളോ പുതിയതായൊന്നും സംഭവിക്കില്ല.. എങ്കിലും ഇനിയുളള വര്‍ഷങള്‍ക്ക് പ്രതീക്ഷയുണ്ട്…മൂന്ന് മിനിറ്‌റ് കൊണ്ട് യുസിലില്‍ ഗോള്‍ നേടുന്ന ഏറ്റവും ബാലനായ താരമായി മാറിയ അന്‍സു ഫാറ്റി…ആദ്യ കളിയില്‍ തന്നെ യുസില്‍ ഗോള്‍ നേടിയ പെരെസ്… കളി നിയന്ത്രിച്ചു ആരാധകരെ അദ്ഭുത ലോകത്തെത്തിച്ച അലേന… വലത് വശത്ത് പുതു പ്രതീക്ഷ നല്‍കിയ വേഗ്…. ഒപ്പം ലാമസിയയില്‍ നിന്നല്ലെങ്കിലും അദ്ഭുതകരമായ ബോള്‍ നിയന്ത്രണവും ഇന്റർഷെപ്ഷനും വഴി കളിയിലെ താരമായ 19 കാരനായ റ്റോഡിബോ…
ഇന്റർ മിലാനെ കഴിഞ്ഞ ദിവസം തങ്ങളുടെ ടീം മറികടന്ന പോലെ സന്തോഷിക്കപെട്ടൊരു ദിനം അടുത്തകാലത്ത് ബാഴ്സ ആരാധകരിലുണ്ടായി കാണില്ല… അവര്‍ പതിയെ സ്വപ്നം കണ്ടു തുടങ്ങുകയാണ്… ലാമസിയ വസന്തങ്ങളെ…. നാളെകള്‍ തീര്‍ച്ചയായും പ്രതീക്ഷയുടേതാണ്






































