ഒന്നാം ഏകദിനം: ടോസ് നേടിയ വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുത്തു
ചെന്നൈ: വിൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഇന്ന് ചെന്നൈയിൽ തുടക്കമാകും. ടോസ് നേടിയ വിൻഡീസ് നായകൻ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ടി20 പരമ്പര ജയിച്ച ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാൻ ഇന്ന് ഇറങ്ങുമ്പോൾ രണ്ട് താരങ്ങൾ ആണ് പരിക്ക് മൂലം പരമ്പരയിൽ നിന്ന് പുറത്തായത്. ശിഖർ ധവാനും, ഭുവനേശ്വർ കുമാറും ആണ് പരിക്ക് മൂലം പുറത്തായത്. മായങ്ക് അഗർവാളും, താക്കൂറും ആണ് ടീമിൽ പകരക്കാരായി എത്തിയിരിക്കുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ മായങ്ക് അഗര്‍വാള്‍ കളിക്കുന്നില്ല. രോഹിത്തിനൊപ്പം കെ എൽ രാഹുൽ ആണ് ഓപ്പണറായി എത്തുന്നത്.
ഉച്ചയ്ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് 1,2 ചാനലുകളിലും ഹോട്ട് സ്റ്റാറിലും തൽസമയം കാണാൻ സാധിക്കും. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യ, വിൻഡീസ് പര്യടനത്തിന് ശേഷം ആദ്യമായാണ് ഏകദിന മൽസരം കളിക്കുന്നത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ലോകേഷ് രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി , ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കേദാർ ജാദവ്, ശിവം ദുബെ, ദീപക് ചഹാർ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ.
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ഷായ് ഹോപ്, സുനിൽ ആംബ്രിസ്, ഷിമ്രോൺ ഹെറ്റ്മിയർ, നിക്കോളാസ് പൂരൻ, റോസ്റ്റൺ ചേസ്, കീറോൺ പൊള്ളാർഡ്, ജേസൺ ഹോൾഡർ, കീമോ പോൾ, ഹെയ്ഡൻ വാൽഷ്, അൽസാരി ജോസഫ്, ഷെൽഡൻ കോട്രെൽ.






































