Athletics Top News

ദേ​ശീ​യ സ്കൂ​ള്‍ കാ​യി​ക​മേ​ള​: കൊടും തണുപ്പിൽ ആകാശിലൂടെ കേരളത്തിന് സ്വർണ്ണം

December 14, 2019

author:

ദേ​ശീ​യ സ്കൂ​ള്‍ കാ​യി​ക​മേ​ള​: കൊടും തണുപ്പിൽ ആകാശിലൂടെ കേരളത്തിന് സ്വർണ്ണം

സം​ഗ്രൂ​ര്‍ : പഞ്ചാബിൽ നടക്കുന്ന ദേ​ശീ​യ സ്കൂ​ള്‍ കാ​യി​ക​മേ​ളയിൽ തണുപ്പിൽ വിറങ്ങലിച്ചു പോയ കേരളത്തിന് ആശ്വാസമായി ആകാശ്, കായികമേളയിൽ സീ​നി​യ​ര്‍ വി​ഭാ​ഗത്തിൽ കേരളത്തിന് ആദ്യ സ്വർണമാണ് ആകാശ് നേടികൊടുത്തത്.ആ​ണ്‍​കു​ട്ടി​ക​ളു​ടെ ട്രി​പ്​​ള്‍ ജം​പി​ല്‍ ആ​ണ് ആകാശ് സ്വർണം നേടിയത്.  15.45 മീ​റ്റ​ര്‍ ചാടിയാണ് ആകാശ് സ്വർണം നേടിയത്. തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ല്‍ എം.​എ. ജോ​ര്‍​ജി​ന് കീ​ഴി​ല്‍ പ​രി​ശീ​ലി​ക്കു​ന്ന ആ​കാ​ശ്​​എം. വ​ര്‍​ഗീ​സ് ചങ്ങനാശ്ശേരി സ്വദേശിയാണ്. മത്സരത്തിൽ തണുപ്പ് കാരണം തലകറങ്ങിയതായി ആകാശ് പറഞ്ഞു.

കൊടും തണുപ്പ് കേരളം താരങ്ങളെ വലക്കുന്നുണ്ട്. പരിചയമില്ലാത്ത കാലാവസ്ഥയാണ് കാരണം. 49 പോ​യ​ന്‍​റു​മാ​യി ഹരിയാനായാണ് ഒന്നാം സ്ഥാനത്ത്. മ​ഹാ​രാ​ഷ്​​ട്ര​യും കേ​ര​ള​വും 45 പോയിന്റുമായി പുറകെയുണ്ട്. ദേ​ശീ​യ കാ​യി​ക​മേ​ള​ക​ളി​ലെ ആകാശിൻറെ മൂന്നാം സ്വർണ്ണമാണിത്.

Leave a comment