Cricket Top News

ജെ പി അഥവാ “ജസ്പ്രീത് ജസ്ബിർ സിംഗ് ബുംറ ” തിരിച്ചു വരുന്നു

December 13, 2019

author:

ജെ പി അഥവാ “ജസ്പ്രീത് ജസ്ബിർ സിംഗ് ബുംറ ” തിരിച്ചു വരുന്നു

വിശാഖപട്ടണം: ഗുജറാത്തിൽ ജനിച്ച പേസ് ബൗളർ ” ജസ്പ്രീത് ബുംറ” എപ്പോഴും ഒരു പേടിസ്വപ്നമാണ് , തന്റെ ബൗളിംഗ് മികവിലൂടെ ധാരാളം ആരാധകരെ സൃഷ്ഠിച്ച ഒരു വ്യക്തികൂടെയാണ് ബുംറ. എന്നാൽ ഇപ്പോൾ ബുമ്ര ആരാധകർക്കു സന്തോഷം നൽകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് ,” പരുക്കുകൾ മാറി ബുംറ തിരിച്ചു വരുന്നു”. ഏകദിനത്തിന് ഭാഗമായി വിശാഖപട്ടണത്തു പരിശീലനത്തിത്തിനു വേണ്ടി ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു നെറ്റ്സിൽ പന്തെറിഞ്ഞു കൊടുക്കാനായി ബുമ്രയുമെത്തുമെന്നാണ് ഇന്‍ജുറി മാനേജ്മെന്റിന് അറിയിച്ചിരിക്കുന്നത് .ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർക്കെതിരെയാണ് ബുമ്രയെ പരീക്ഷിക്കുന്നത്, ഇത് – മൂലം ഫിറ്റ്നസുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണു അധുകൃതരുടെ വിലയിരുത്തൽ . ഫിറ്റ്നസ് മെച്ചപ്പെട്ടാൽ തുടർന്നൂള്ള കളികളിൽ ബുംറ യെ കളിപ്പിക്കാൻ സാദിക്കും എന്ന വിശ്വാസത്തിലാണ് ക്രിക്കറ് ബോർഡ്

Leave a comment