Foot Ball Top News

ഇന്‍റര്‍മിലാനെതിരെ മെസ്സി കളിക്കില്ല: ബാഴ്‌സലോണ സ്‌ക്വാഡ് ലിസ്റ്റ് പുറത്തുവിട്ടു

December 10, 2019

author:

ഇന്‍റര്‍മിലാനെതിരെ മെസ്സി കളിക്കില്ല: ബാഴ്‌സലോണ സ്‌ക്വാഡ് ലിസ്റ്റ് പുറത്തുവിട്ടു

ഡിസംബർ 11ന് നടക്കുന്ന ബാഴ്സലോണ ഇന്‍റര്‍മിലാൻ മത്സരത്തിനുള്ള ബാഴ്‌സലോണ സ്‌ക്വാഡ് ലിസ്റ്റ് പുറത്തുവിട്ടു. സൂപ്പർ താരം മെസ്സി ടീമിലില്ല. വിശ്രമം അനുവദിച്ചതിനാലാണ് താരം ടീമിൽ ഇല്ലാത്തത്.  സെർജിയോ ടീമിൽ ഇടം നേടിയിട്ടുണ്ട്. ലീഗിൽ ഇതുവരെ മെസ്സി രണ്ട് ഗോളുകളും, മൂന്ന് അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ ഉള്ള ബാഴ്‌സലോണ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഈ സീസണിൽ പരാജയമൊന്നും അറിയാതെയാണ് ടീം മുന്നോട്ട് പോകുന്നത്. അഞ്ച് കളികളിൽ മൂന്ന് ജയവും, രണ്ട് സമനിലയുമായി അവർക്ക് 11 പോയിന്റ് ആണ് ഉള്ളത്. ഇന്‍റര്‍മിലാൻ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്.

Leave a comment