Foot Ball Top News

ദക്ഷിണേഷ്യന്‍ ഗെയിംസ്: ഫുട്ബാളിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

December 9, 2019

author:

ദക്ഷിണേഷ്യന്‍ ഗെയിംസ്: ഫുട്ബാളിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

ദക്ഷിണേഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. ഫുട്ബാളിൽ നിന്നാണ്  ഇന്ത്യക്ക് ഇന്ന് സ്വർണം ലഭിച്ചത്. വനിത ഫുട്ബോള്‍  ഫൈനൽ മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത് ബാലാദേവിയാണ്.മെഡൽ വേട്ടയിൽ ഇന്ത്യ ആണ് ഒന്നാമത്.

ഇന്ത്യ ഗ്രൂപ്പ് ചാമ്ബ്യന്മാരായാണ് ഫൈനലിൽ എത്തിയത്. മൂന്ന് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഗ്രൂപ്പ് മത്സരത്തിലും നേപ്പാളിനെ തോൽപ്പിച്ചു. ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. കൂടാതെ ഒരു ഗോൾ പോലും വഴങ്ങാതെ ഇന്ത്യൻ വനിതകൾ 14 ഗോളുകജാല ആണ് നേടിയത്, ആദ്യ മത്സരത്തിൽ മാല്‍ഡീവ്സിനെയും, ശ്രീലങ്കയെയും ആണ് ഇന്ത്യ തോൽപ്പിച്ചത്.

Leave a comment