Cricket Top News

ടോസ് നേടിയ വിൻഡീസ് ബൗളിങ്‌ തിരഞ്ഞെടുത്തു:സഞ്ജു ഇന്നും ടീമിലില്ല

December 8, 2019

author:

ടോസ് നേടിയ വിൻഡീസ് ബൗളിങ്‌ തിരഞ്ഞെടുത്തു:സഞ്ജു ഇന്നും ടീമിലില്ല

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മൽസരം ഇന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. മലയാളികൾക്ക് നിരാശ സമ്മാനിച്ച് സഞ്ജു ഇന്നും ടീമിൽ ഇടം നേടിയില്ല. ഫോമിൽ ഇല്ലാത്ത പന്ത് ടീമിൽ ഇന്നും  ഉണ്ട്.

സ്വന്തം മണ്ണിൽ സഞ്ജു കളിക്കുന്നത് കാണാൻ കാത്തിരിന്ന  കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

വെസ്റ്റ് ഇൻഡീസ് ഇലവൻ: എൽ സിമ്മൺസ്, ഇ ലൂയിസ്, ബി കിംഗ്, എസ് ഹെറ്റ്മിയർ, എൻ പൂരൻ, കെ പൊള്ളാർഡ്, ജെ ഹോൾഡർ, കെ പിയറി, കെ വില്യംസ്, എസ് കോട്രെൽ, എച്ച് വാൽഷ്.

ഇന്ത്യ ഇലവൻ: ആർ ശർമ്മ, കെ എൽ രാഹുൽ, വി കോഹ്‌ലി, എസ് അയ്യർ, ആർ പന്ത്, എസ് ദുബെ, ആർ ജഡേജ, ഡബ്ല്യു സുന്ദർ, ഡി ചഹാർ, ബി കുമാർ, വൈ ചഹാൽ

Leave a comment