Foot Ball Top News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടൻ ചെല്‍സിയെ വീഴ്ത്തി

December 8, 2019

author:

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടൻ ചെല്‍സിയെ വീഴ്ത്തി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന എവര്‍ട്ടൻ ചെല്‍സി മൽസരത്തിൽ എവർട്ടണിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവർട്ടൻ വിജയിച്ചത്.ജയത്തോടെ എവർട്ടൻ പതിനാലാം സ്ഥാനതെത്തി. റിച്ചാര്‍ലിസന്‍,കാല്‍വര്‍ട്ട് ലെവിന്‍ എന്നിവരാണ് എവർട്ടണിന് വേണ്ടി ഗോളുകൾ നേടിയത്. കാല്‍വര്‍ട്ട് ലെവിന്‍ രണ്ട് ഗോളുകൾ നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന എവർട്ടൻ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ ആറാം മിനിറ്റിൽ എവർട്ടൻ ആദ്യ ഗോൾ നേടി. റിച്ചാര്‍ലിസന്‍ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് മികച്ച പ്രതിരോധം പുറത്തെടുത്ത ചെൽസി നല്ല പ്രകടനമാണ് നടത്തിയത്. എന്നാൽ രണ്ടാം പകുതിയിലെ തുടക്കത്തിൽ സംഭവിച്ച പാളിച്ചകൾ മുതലെടുത്ത് എവർട്ടൻ രണ്ടാം പകുതിയിൽ നാൽപ്പത്തിയൊമ്പതാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. പിന്നീട് അമ്പത്തി രണ്ടാം മിനിറ്റിൽ ചെൽസി ആശ്വാസ ഗോൾ നേടി. എമ്പതിനാലാം മിനിറ്റിൽ എവർട്ടൻ മൂന്നാം ഗോളും നേടി. കാല്‍വര്‍ട്ട് ലെവിന്‍ ആണ് എവർട്ടന് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

Leave a comment