ഇന്ത്യ വിൻഡീസ് രണ്ടാം ടി20 ഇന്ന്: സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ കേരളം
വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മൽസരം ഇന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉള്ളത്. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്നത്തെ മത്സരത്തിൽ സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം മണ്ണിൽ സഞ്ജു കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ. മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
സുരക്ഷയ്ക്കായി 1000 പൊലിസ് ഉദ്യോഗസ്ഥർ സേവനം അനുഷ്ഠിക്കും.മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി തമ്പാനൂര്‍ നിന്നും ആറ്റിങ്ങല്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും.മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം






































