ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഡിസംബർ 26ന് തുടക്കമാകും
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഡിസംബർ 26ന് തുടക്കമാകും. നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മൽസരങ്ങളുമാണ് ഉള്ളത്. ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുക. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങൾ ഡിസംബർ 26 മുതൽ ജനിവാരി 28 വരെ നടക്കും. ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിൽ തോറ്റ ഇംഗ്ലണ്ട് ഈ പര്യടനത്തിലൂടെ വിജയിക്കാനാകും ശ്രമിക്കുക.
ദക്ഷിണാഫ്രിക്കയ്ക്കും അത്ര നല്ല തുടക്കമല്ല ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ലഭിച്ചത്.ഇന്ത്യക്കെതിരെ നടന്ന എല്ലാ മത്സരങ്ങളിലും അവർ തോറ്റിരുന്നു. അതിനാൽ ചമ്പ്യാൻഷിപ്പിൽ നിഹാൽ നില്ക്കാൻ അവർക്ക് ഈ ടെസ്റ്റ് മത്സരം വളരെ അത്യാവശ്യമാണ്.






































