ഐഎസ്എൽ : നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയൊന്നാം മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെയെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് വ്യത്യാസങ്ങളുമായാണ് എടികെ ഇന്ന് ഇറങ്ങിയിരിക്കുന്നത്. നോർത്ത് ഈസ്റ്റിൽ മൂന്ന് പേർ മാറിയിട്ടുണ്ട്. പ്രീതം കോട്ടാൽ, പ്രബീർ ദാസ്, സലാം സിംഗ്, അഗസ്റ്റിൻ ഇനിഗ്യൂസ്, ജാവിയർ ഹെർണാണ്ടസ്, സെഹ്നാജ് സിംഗ് എന്നിവർ എടികെയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്.
രണ്ട് ടീമുകളുടെയും ഏഴാം മത്സരമാണ് ഇന്ന് നടക്കുന്നത്.നോർത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം നടക്കുക. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മൽസരം വീണ്ടും ആരംഭിക്കുന്നത്. ഈ സീസണിൽ പരാജയമറിയാതെ നിൽക്കുന്ന നോർത്ത് ഈസ്റ്റും ഒരു മത്സരം മാത്രം തോറ്റ് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള എടികെയും ആണ് ഇന്ന് നേർക്കുനേർ എത്തുന്നത്. ജയിക്കുന്ന ടീമിന് ഇന്ന് ഒന്നാം സ്ഥാനതെത്താം.
എടികെ : അരിന്ദം ഭട്ടാചാർജ, പ്രീതം കോട്ടാൽ, പ്രബീർ ദാസ്, സലാം സിംഗ്, അഗസ്റ്റിൻ ഇനിഗ്യൂസ്, ജാവിയർ ഹെർണാണ്ടസ്, സെഹ്നാജ് സിംഗ്, മൈക്കൽ സൂസൈരാജ്, റോയ് കൃഷ്ണ, എഡു ഗാർസിയ, ഡേവിഡ് വില്യംസ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി: സുഭാഷിഷ് റോയ്, വെയ്ൻ വാസ്, റീഗൻ സിംഗ്, ഹീറിംഗ്സ് കൈ, രാകേഷ് പ്രധാൻ, ജോസ് ല്യൂഡോ, മാർട്ടിൻ ചാവേസ്, പനാജിയോട്ടിസ് ട്രയാഡിസ്, റിഡീം റ്റാങ്, ലാൽതാംഗ ഖാവ്‌ലിംഗ്, അസമോവ ഗ്യാൻ.






































