Foot Ball Top News

പെലെയുടെ അവസാന ബ്രസീൽ ജേഴ്സിക്ക് വില 26,00,000 രൂപ

December 7, 2019

author:

പെലെയുടെ അവസാന ബ്രസീൽ ജേഴ്സിക്ക് വില 26,00,000 രൂപ

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ അവസാന ബ്രസീൽ ജേഴ്സിക്ക് വില 26,00,000 രൂപ. 1971ലാണ് പെലെ അവസാനം കളിച്ചത്. അന്ന് കളിച്ച ജേഴ്‌സിയുടെ വിളയാണ് ഇത്. ഇറ്റലിയിലെ ടൂറിനിലെ ബൊലാഫി ഓക്ഷന്‍ ഹൗസില്‍നിന്നുമാണ് ഇത്രയും തുകയ്ക്ക് ജേഴ്‌സി ലേലത്തിൽ പോയത്. മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെ യുഗോസ്ലാവിയയ്‌ക്കെതിരെ 1971 ജൂലൈയിൽ റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ കളിച്ചപ്പോൾ അണിഞ്ഞ ജേഴ്‌സിയാണ് ഇത്രയും തുകയ്ക്ക് വിറ്റ് പോയത്.

പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്ബോൾ ലോകം കണ്ടിട്ടില്ല. 92 മത്സരങ്ങളിൽ ബ്രസീലിനായി 77 ഗോളുകൾ നേടിയിട്ടുണ്ട്..

Leave a comment