Cricket Top News

ടി20യില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി കൊഹ്‌ലി

December 7, 2019

author:

ടി20യില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി കൊഹ്‌ലി

ഇന്നലെ നടന്ന ഇന്ത്യ വിൻഡീസ് ടി20 മൽസരത്തിൽ നിരവധി റെക്കോഡുകൾ ആണ് പിറന്നത്. 50 പന്തിൽ 94 റൺസ് നേടിയ കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 മുന്നിൽ എത്തുകയും ചെയ്തു. കളിയിൽ മാൻ ഓഫ് ദി മാച്ച് ആയി കൊഹ്‍ലിയെയാണ് തിരഞ്ഞെടുത്തത്. ഇതോടെ കോഹിലി മറ്റൊരു നേട്ടത്തിന് കൂടി അർഹനായി.

അന്തരാഷ്ട്ര ടി20യിൽ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരം നേടുന്നതാരമെന്ന നേട്ടമാണ് കോഹിലി സ്വന്തമാക്കിയത്. അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയ്ക്കൊപ്പമാണ് കോഹിലി ഈ നേട്ടം ഇപ്പോൾ പങ്കിടുന്നത്. ഇരുവരും 12 തവണയാണ് മാന് ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുള്ളത്.

Leave a comment