Athletics Top News

152 മെഡലുകളുമായി ദക്ഷിണേഷ്യന്‍ ഗെയിംസിൽ ഇന്ത്യ കുതിക്കുന്നു

December 7, 2019

author:

152 മെഡലുകളുമായി ദക്ഷിണേഷ്യന്‍ ഗെയിംസിൽ ഇന്ത്യ കുതിക്കുന്നു

കാഠ്‌മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസിൽഇന്ത്യ കുതിപ്പ് തുടരുന്നു. പുറകിലായിരുന്ന ഇന്ത്യ മികച്ച പ്രകടനങ്ങളിലൂടെ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 152 മെഡലുകൾ ആണ് ഇന്ത്യ നേടിയിരിക്കുന്നത്. പുരുഷന്‍മാരുടെ 400 മീ. ഹര്‍ഡ്​ല്‍സില്‍ ഇന്നലെ മലയാളി താരം എം.പി. ജാബിര്‍ വെള്ളി നേടി. 74 സ്വര്‍ണവും 53 വെള്ളിയും 25 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. ഗെയിംസിൽ ഇതുവരെ ഇന്ത്യ നേടിയ ഏറ്റവും മികച്ച മെഡൽ നേട്ടമാണിത്.

പുരുഷന്‍മാരുടെ ഷോട്ട്​പുട്ടില്‍ തേജീന്ദര്‍ സിങ്​ തോർ സ്വർണ്ണം നേടി. സുരേന്ദർ ജയകുമാർ (പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസ്), അപർണ റോയ് (വനിതകളുടെ 100 മീറ്റർ ഹർഡിൽസ്), പ്രിയ ഹബ്ബത്തനഹള്ളി (വനിതകളുടെ 400 മീറ്റർ) എന്നിവയും വെള്ളി വീതം നേടി. കെ. എസ്. ജീവൻ (പുരുഷന്മാരുടെ 400 മീറ്റർ) വെങ്കലം നേടി. ഭാരോദ്വഹനത്തില്‍ അചിന്ദ ഷ്യൂലിയും സ്വർണ്ണം നേടി. 112 മെഡലുകളുമായി നേപ്പാൾ ആണ് രണ്ടാം സ്ഥാനത്ത്.

Leave a comment