അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് തികച്ച് കെ എൽ രാഹുൽ
ഇന്നലെ നടന്ന ഇന്ത്യ വിൻഡീസ് ആദ്യ ടി20യിൽ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച താരമാണ് കെ എൽ രാഹുൽ. തകർപ്പൻ ബാറ്റിങ്ങ് ആണ് താരം നടത്തിയത്. വിൻഡീസ് ഉയർത്തിയ 208 റൺസ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ വിജയം സ്വന്താമാക്കി. നായകനായി കൊഹ്‌ലി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ കെ എൽ രാഹുലും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു. 40 പന്തില്‍ 62 റണ്‍സ് ആണ് താരം നേടിയത്.
കൂടാതെ മറ്റൊരു നേട്ടം കൂടി രാഹുൽ സ്വന്തമാക്കി. അന്താരാഷ്ട്ര ടി20യിൽ ആയിരം റൺസ് നേടുകയും ചെയ്തു. ഇന്നലത്തെ മൽസരത്തിൽ കൊഹ്‌ലിയുമായി ചേർന്ന് നിർണായക കൂട്ട്കെട്ട് ഉണ്ടാക്കാനും രാഹുലിന് കഴിഞ്ഞു.കോഹ്‌ലിയും, രാഹുലും ചേർന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 100 റൺസ് നേടി.






































