ഒന്നാം ടി20 ഇന്ത്യക്ക് ടോസ്: സഞ്ജു ടീമിൽ ഇല്ല
വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാകും. ആദ്യ ടി20 ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്ന് ടീമിൽ ഇടം നേടിയില്ല. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് മത്സരം. വാഷിംഗ്ടൺ സുന്ദർ, ചാഹാർ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
രണ്ടാം ടി20 തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. ഡിസംബർ ആറ് മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പൊള്ളാർഡ് നായകനായി എത്തിയതിന് ശേഷം വിൻഡീസ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരം ജയിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അവർ ഒരു പരമ്പര ജയിക്കുകയും ചെയ്തു. എന്നാൽ ടി20 മത്സരങ്ങളിൽ ഈ ജയം തുടരാൻ ആയില്ല. 2-1ന് അഫ്ഗാൻ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു.
വെസ്റ്റ് ഇൻഡീസ്: എവിൻ ലൂയിസ്, ലെൻഡൽ സിമ്മൺസ്, ബ്രാൻഡൻ കിംഗ്, ഷിമ്രോൺ ഹെറ്റ്മിയർ, കീറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഡെനേഷ് റാംഡിൻ, ജേസൺ ഹോൾഡർ, ഖാരി പിയറി, കെസ്റിക് വില്യംസ്, ഷെൽഡൻ കോട്രെൽ, ഹെയ്ഡൻ വാൽഷ് ജൂനിയർ.
ഇന്ത്യ: രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹാർ,ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹാൽ.






































