രോഹിത് ശര്‍മ്മയ്ക്ക് ചരിത്ര നേട്ടം സ്വന്തമാക്കാൻ ഒരു സിക്സ് കൂടി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ശർമ്മയെ കാത്ത് ഒരു റെക്കോഡ്. ഒരു സിക്സ് കൂടി നേടിയാൽ താരത്തിന് ആ റെക്കോഡ് സ്വന്തമാക്കാൻ. സിക്‌സ് അടിക്കുന്നതിൽ എന്നും പേരുകേട്ട താരമാണ് രോഹിത് ശർമ്മ. ഇപ്പോൾ 399 സിക്സുകൾ നേടി നിൽക്കുന്ന താരം ഒരു സിക്സുകൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ കഴിയും.
ഇന്ന് നടക്കുന്ന ഇന്ത്യ വിൻഡീസ് ടി20 മത്സരത്തിൽ രോഹിത് ഒരു സിക്സുകൂടി നേടിയാൽ ഈ റെക്കോഡ് സ്വന്തമാക്കാം.അന്താരാഷ്ട്ര ട്വന്റി20യില്‍ നിന്ന് രോഹിത് 115 സിക്സ് നേടിയിട്ടുണ്ട്, ഏകാധികാന്തിൽ നിന്ന് 232 സിക്‌സും, ടെസ്റ്റുകളിൽ നിന്ന് 52 സിക്സുമാണ് താരം നേടിയിട്ടുള്ളത്. രണ്ട് താരങ്ങൾ മാത്രമാണ് ഇതുവരെ 400 സിക്സുകൾ നേടിയിട്ടൊള്ളു. 534 സിക്സ് നേടിയ ക്രിസ് ഗെയ്ലും 476 സിക്സ് നേടിയ മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും ആണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയ താരങ്ങൾ.






































