ഗള്‍ഫ് കപ്പ് സെമിയിൽ സൗദി ഖത്തറിനെ തോൽപ്പിച്ചു
ദോഹ: ഗൾഫ് കപ്പിൽ ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ സൗദി അറേബ്യാ ഖത്തറിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ജയത്തോടെ അവർ ഫൈനലിൽ പ്രവേശിച്ചു. ആവേശം നിറഞ്ഞ മത്സരമാണ് ഇന്നലെ നടന്നത്. ഏഷ്യന്‍ ചാമ്ബ്യന്മാരായ ഖത്തറിനെതിരെ തകർപ്പൻ പ്രകടനമാണ് സൗദി നടത്തിയത്.
ആദ്യ പകുതിയിൽ തന്നെ സൗദി ഗോൾ നേടി. ഇരുപത്തി എട്ടാം മിനിറ്റിൽ അല്‍ ഹംദാനാണ് സൗദിക്ക് വേണ്ടി വിജയ ഗോൾ നേടിയത്. മികച്ച പാസ്സുകളുമായി ഖത്തറാണ് മത്സരത്തിൽ മുന്നിലിട്ട് നിന്നത്. കൂടുതൽ സമയം അവരുടെ കയ്യിൽ ആയിരുന്നു പന്തും. എന്നാൽ സൗദിയുടെ തകർപ്പൻ ഡിഫൻസ് ഖത്തറിനെ ഗോൾ നെടുങ്കണ്ടത്തിൽ നിന്ന് തടഞ്ഞു. 40000ലേറെ വരുന്ന കാണികൾ ഖത്തറിനെ പിന്തുണക്കാൻ എത്തിയിട്ടും അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ഫൈനൽ മത്സരം ഞായാറാഴ്ച നടക്കും. സൗദി ബഹറിനെ ആണ് നേരിടുന്നത്.






































