ഒഡീഷയെ തോൽപ്പിച്ച് ബംഗളൂരു എഫ്സി ഐഎസ്എല്ലിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ബംഗളൂരു എഫ്സി ഒഡീഷ പോരാട്ടത്തിൽ ബംഗളൂരു എഫ്സിക്ക് വിജയം. ജയത്തോടെ ബംഗളൂരു എഫ്സി പോയിന്റ് നിലയിൽ ഒന്നാമതെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു എഫ്സി വിജയിച്ചത്. 36-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യുവാനന്‍ ഗോണ്‍സാലസ് ബംഗളൂരു എഫ്സിക്ക് വേണ്ടി ഗോൾ നേടിയത്.
ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിരവധി അവസരങ്ങൾ ആണ് ഒഡീഷ പാഴാക്കിയത്. കൂടുതൽ സമയവും പന്ത് ഒഡീഷയുടെ കയ്യിൽ ആയിരുന്നു. എന്നാൽ അവസരങ്ങൾ നഷ്ടമാക്കിയത് അവർക്ക് തിരിച്ചടിയായി. ജയത്തോടെ ഏഴ് കളികളിൽ നിന്ന് 13 പോയിന്റ് ആണ് ബംഗളൂരു നേടിയിരിക്കുന്നത്. 6 പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്താണ് ഉള്ളത്.






































