Foot Ball Top News

ഐഎസ്എൽ : ബംഗളൂരു എഫ്സി ഒഡീഷ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 4, 2019

author:

ഐഎസ്എൽ : ബംഗളൂരു എഫ്സി ഒഡീഷ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയൊന്നാം മൽസരത്തിൽ ബംഗളൂരു എഫ്സി ഒഡീഷയെ നേരിടും.പുണെയിലെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം നടക്കുക.  ഇരു ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ഒഡീഷ ടീം തന്നെയാണ് ഇന്ന് ഇറങ്ങുന്നത്. സിസ്കോ ഹെർണാണ്ടസ്, വിനിത് റായ്, ജെറി എന്നിവർ ഇന്ന് ഒഡീഷ ടീമിൽ ഉണ്ട്.

നിലവിൽ മൂന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിക്ക് ഇന്ന് ജയിക്കാനായാൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്താം.  രണ്ട് ടീമുകളുടെയും കഴിഞ്ഞ മത്സരം സമനിലയിലായിരുന്നു. ബംഗളുരു എഫ് സി ഹൈദരാബാദിനോടും, ഒഡീഷ ചെന്നൈയിൻ എഫ് സിയോടും ആണ് സമനില നേടിയത്. എന്നാലും ഇതുവരെ തോൽവിയറിയാതെ, ബ്ലൂസിന് 10 പോയിന്റുണ്ട്, അതേസമയം ജോസെപ് ഗൊംബാവുവിന്റെ ഒഡീഷ ആറാം സ്ഥാനത്താണ്. ഇതുവരെ ഒരു മത്സരം മാത്രമാണ് അവർ ജയിച്ചിട്ടുള്ളത്.

ഒഡീഷ എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ: അർഷദീപ് സിംഗ്, ശുഭം സാരംഗി, നാരായൺ ദാസ്, കാർലോസ് ഡെൽഗഡോ, ഡിയാഗ്നെ, മാർക്കോസ് ടെബാർ , സിസ്കോ ഹെർണാണ്ടസ്, വിനിത് റായ്, ജെറി മാവിഹ്മിംഗ്തംഗ, നന്ദകുമാർ ശേഖർ.

ബെംഗളൂരു എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ: ഗുർപ്രീത് സിംഗ് സന്ധു , ആൽബർട്ട് സെറാൻ, ജുവാൻ, ഹർമൻജോത് ഖബ്ര, നിഷു കുമാർ, എറിക് പാർത്താലു, റാഫേൽ അഗസ്റ്റോ, ദിമാസ് ഡെൽഗഡോ, ഉഡന്ത സിംഗ്, ആഷിക് കുറുനിയൻ, സുനിൽ ഛേത്രി.

Leave a comment