Cricket Top News

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നേട്ടം സ്വന്തമാക്കി റോസ് ടെയ്ലര്‍

December 4, 2019

author:

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ നേട്ടം സ്വന്തമാക്കി റോസ് ടെയ്ലര്‍

ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ തകർപ്പൻ തകർപ്പൻ പ്രകടനമാണ് നടത്തിയത്. രണ്ട് ഇന്നിങ്ങ്‌സുകളിലുമായി ടെയ്‌ലർ 158 റൺസ് ആണ് നേടിയത്. ആദ്യ ഇന്നിങ്ങ്‌സിൽ 53 റൺസ് നേടിയ താരം രണ്ടാം ഇന്നിങ്ങ്‌സിൽ 105 റൺസും നേടി പുറത്താകാതെ നിന്നു. ഇതിലൂടെ തരാം പുതിയ ഒരു നേട്ടത്തിന് അർഹനായി.

ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് നേടുന്ന രണ്ടാമത്തെ ന്യൂസിലാന്‍ഡ് ബാറ്റ്സ്മാനായി മാറിയിരിക്കുകയാണ് ടെയ്‌ലർ. സ്റ്റീഫൻ ഫ്ലെമിങ് ആണ് ന്യൂസിലൻഡ് നിരയിൽ ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. എന്നാൽ ഫ്ലെമിംഗ് 189 ഇന്നിങ്ങ്‌സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തനാക്കിയത്. റോസ് ടെയ്‌ലർ 169 മത്സരങ്ങളിൽ നിന്നാണ് 7000 റൺസ് നേടിയത്.

Leave a comment