Cricket Top News

ഇന്ന് മിതാലി രാജ് ജന്മദിനം

December 3, 2019

author:

ഇന്ന് മിതാലി രാജ് ജന്മദിനം

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിയും ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ മിതാലി ഡോറായ് രാജിന് ഇന്ന് മുപ്പത്തിയേഴാം ജന്മദിനം.1982 ഡിസംബർ 3ന് ജോധ്പൂരിൽ ജനിച്ചു. 1999-ൽ അയർലൻഡിനെതിരെയായിരുന്നു അരങ്ങേറ്റം[3] ആ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. തന്റെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 214 റൺസ് നേടി റെക്കോർഡ് സൃഷ്ടിച്ചു. പാർട്ട് – ടൈം ലെഗ് ബ്രേക്ക് ബൗളറാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 1 സെഞ്ച്വറിയും 4 അർധസെഞ്ച്വറിയും ഏകദിനത്തിൽ 5 സെഞ്ച്വറിയും 36 അർധസെഞ്ച്വറിയും നേടിയിട്ടുണ്ട്.

വനിത ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരിൽ ഒരാളായി മിതാലിയെ കണക്കാക്കപ്പെടുന്നു. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരിയും, ഏകദിനങ്ങളിൽ 6,000 റൺസ് മറികടന്ന ഏക വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി. അർജുന അവാർഡും,പത്മശ്രീയും ലഭിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2019 സെപ്റ്റംബറിൽ അവർ ടി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കിൽ 20 വർഷം പൂർത്തിയാക്കിയ ആദ്യ വനിതയാണ് മിതാലി രാജ്.

Leave a comment