Foot Ball Top News

ഐഎസ്‌എല്‍: ജംഷഡ്പൂരിനെ അവസാന നിമിഷം സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

December 3, 2019

author:

ഐഎസ്‌എല്‍: ജംഷഡ്പൂരിനെ അവസാന നിമിഷം സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പതാം മൽസരം സമനിലയിൽ അവസാനിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നലെ ജംഷഡ്പൂർ എഫ്സിയെ ആണ് നേരിട്ടത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു. ജംഷഡ്പൂർ ജയം ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ നേടി സമനിലയിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ ജംഷഡ്പൂർ  ആയിരുന്നു മികച്ച പ്രകടനം നടത്തിയത്.

മത്സരം തുടങ്ങി 26ആം മിനിറ്റിൽ ജംഷഡ്പൂർ ആദ്യ ഗോൾ നേടി. സെര്‍ജിയോ കാസ്റ്റിലിന്റെ ഗോളിലാണ് ജംഷഡ്പൂർ മത്സരത്തിൽ ലീഡ് നേടിയത്. സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് ജംഷഡ്പൂർ നടത്തിയത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ജംഷഡ്പൂരിന് 90 മിനിറ്റ് വരെ നോർത് ഈസ്റ്റിനെ പിടിച്ചു നിർത്താൻ കഴിഞ്ഞു. എന്നാൽ തൊണ്ണൂറാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് താരം ട്രിയാഡിസ്  ആണ് സമനില ഗോൾ നേടി നോർത്ത് ഈസ്റ്റിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. സമനില ആണെങ്കിലും 11 പോയിന്റ് നേടിയ ജംഷഡ്പൂർ രണ്ടാം സ്ഥാനത്തെത്തി. 10 പോയിന്റുമായി നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്തുമെത്തി.

Leave a comment