Cricket Top News

രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ജയം

December 2, 2019

author:

രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ജയം

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ്ക്ക് ജയം. ഒരു ഇന്നിങ്സിന്റെയും 48 റണ്‍സിന്റെയും തകർപ്പൻ ജയമാണ് സുസ്‌ട്രേലിയ നേടിയത്. രണ്ടാം ഇന്നിങ്ങ്സിലും പാകിസ്ഥാൻറെ ബാറ്റിങ്ങ് പരാജയമായിരുന്നു. ആദ്യ ഇന്നിങ്ങ്‌സിൽ 287 റൺസ് പുറകിലായിരുന്ന പാകിസ്ഥാന് രണ്ടാം ഇന്നിങ്ങ്സിൽ 239 റൺസ് നേടാനെ കഴിഞ്ഞൊള്ളു. ഓസ്‌ട്രേലിയ ബൗളർമാർ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ജയത്തോടെ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കി.

രണ്ടാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാനെ തകർത്തത് നേഥന്‍ ലയൺ ആണ്. അഞ്ച് വിക്കറ്റ് ആണ് താരം നേടിയത്. 39/3 എന്ന നിലയിൽ ഇന്ന് ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാൻറെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി.  ഷാന്‍ മസൂദ്(65), ആസാദ് ഷഫീഖ്(57) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാനെ 302 റൺസിൽ ഓസ്‌ട്രേലിയ  ഓൾഔട്ടാക്കി.  യാസിര്‍ ഷായുടെ തകർപ്പൻ സെഞ്ചുറിയിലാണ് പാകിസ്ഥാൻ 302 റൺസ് നേടിയത്.

Leave a comment