Cricket Top News

ഡേ നൈറ്റ് ടെസ്റ്റ്:പാകിസ്ഥാൻ പരാജയത്തിലേക്ക്

December 2, 2019

author:

ഡേ നൈറ്റ് ടെസ്റ്റ്:പാകിസ്ഥാൻ പരാജയത്തിലേക്ക്

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ ജയത്തിലേക്ക്. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച പാകിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം കാളി നിർത്തുമ്പോൾ പാകിസ്ഥാൻ 39/3 എന്ന നിലയിലാണ്.എട്ട് റൺസുമായി ആസാദും, 14 റൺസുമായി മസൂദുമാണ് ക്രീസിൽ.  248 റൺസ് പുറകിലാണ് പാകിസ്ഥാൻ. ഒന്നാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാനെ 302 റൺസിൽ ഓസ്‌ട്രേലിയ  ഓൾഔട്ടാക്കി.  യാസിര്‍ ഷായുടെ തകർപ്പൻ സെഞ്ചുറിയിലാണ് പാകിസ്ഥാൻ 302 റൺസ് നേടിയത്.

96-6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ്ങ് ആരംഭിച്ച പാകിസ്താനെ അനായാസം പുറത്താക്കാം എന്ന് കരുതിയ ഓസ്‌ട്രേലിയയെ പാകിസ്ഥാൻ താരം യാസിര്‍ ഷാ ഞെട്ടിച്ചു. 113 റൺസാണ് താരം നേടിയത്. യാസിർ ഷായുടെ ഒറ്റയാൾ പോരാട്ടമാണ് പാകിസ്ഥാനെ വലിയ നാണക്കേടിൽ നിന്ന് ഒഴിവാക്കിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് ആറും, പാറ്റ് കമ്മിൻസ് മൂന്നും വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്ങ്‌സിൽ ഓസ്‌ട്രേലിയ 589-3 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ട്രിപ്പിൾ സെഞ്ചുറി നേടിയ വാർണർ ആണ് ഓസ്‌ട്രേലിയയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. പുറത്താകാതെ വാർണർ 335 റൺസ് നേടി. ലാബുഷെയ്ന്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആദ്യ വിക്കറ്റ് മൂന്ന് റൺസിൽ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ടമായി. ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോൾ, കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ദിനം വാർണറും,  മാര്‍നസ് ലാബുഷെയ്നും(162) തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 361 റൺസാണ് നേടിയത്. പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച ഓസ്‌ട്രേലിയ രണ്ടാം ദിവസവും മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. സ്റ്റീവ് സ്മിത്ത് 36 റൺസ് എടുത്ത് പുറത്തായി.

Leave a comment