സയ്യിദ് മുഷ്താഖ് അലി ഫൈനൽ: ടോസ് നേടിയ തമിഴ്നാട് ഫീൽഡിങ് തിരഞ്ഞെടുത്തു
സൂററ്റ് : സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ ഫൈനൽ മത്സരം ഇന്ന് നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് നേടിയ തമിഴ്നാട് ഫീൽഡിങ് തിരഞ്ഞെടുത്ത. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ കർണാടക ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരായ തമിഴ്നാടിനെ ആണ് ഫൈനലിൽ നേരിടുന്നത്. രണ്ട് ടീമുകളും തകർപ്പൻ പ്രകടനമാണ് ഇതുവരെ നടത്തിയത്.
കർണാടക സെമിയിൽ ഹരിയാനയെയും, തമിഴ്നാട് രാജസ്ഥാനെയുമാണ് തോൽപ്പിച്ചത്. കെ എൽ രാഹുൽ, മായങ്ക് അഗർവാൾ അടങ്ങിയ കർണാടക ടീം ദിനേശ് കാർത്തിക്കും, അശ്വിനും, വാഷിങ്ങ്ടൺ സുന്ദറും അടങ്ങിയ തമിഴ്നാട് ടീമും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നല്ല ഒരു മൽസരം തന്നെ പ്രതീക്ഷിക്കാം. സൂററ്റിലെ ലാലഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. അഞ്ച് വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയ തമിഴ്നാട് സൂപ്പർ ലീഗ് പോരാട്ടത്തിൽ കർണാടകയോട് 9വിക്കറ്റിന് തോറ്റിരുന്നു.
കർണാടക (പ്ലേയിംഗ് ഇലവൻ): ദേവ്ദത്ത് പാഡിക്കൽ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, കരുൺ നായർ, രോഹൻ കടം, കൃഷ്ണപ്പ ഗൗതം, ശ്രേയസ് ഗോപാൽ, കൗശിക്, ജഗദീഷ സുചിത്ത്, റോനിത് മോറെ.
തമിഴ്നാട് (പ്ലേയിംഗ് ഇലവൻ): ഹരി നിഷാന്ത്, ഷാരൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, ദിനേശ് കാർത്തിക്, ബാബ അപരജിത്ത്, വിജയ് ശങ്കർ, രവിചന്ദ്രൻ അശ്വിൻ, എം സിദ്ധാർത്ഥ്, മുരുകൻ അശ്വിൻ, രവിശ്രീനിവാസൻ സായ് കിഷോർ, ടി നടരാജൻ






































