Foot Ball Top News

ദക്ഷിണേഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

December 1, 2019

author:

ദക്ഷിണേഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണേഷ്യന്‍ ഗെയിംസിലേക്ക് പങ്കെടുക്കാനുള്ള 20 അംഗ ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഗോൾകീപ്പർമാരും,ആറ് പ്രതിരോധക്കാരും,അഞ്ച് മിഡ് ഫിൽഡേഴ്‌സും ടീമിലുണ്ട്. നേപ്പാളിൽ വെച്ചാണ് മൽസരം നടക്കുക.മെയ്മോള്‍ റോക്കി ആണ് ഇന്ത്യൻ വനിത ടീമിൻറെ പരിശീലക.

ദലിമ ചിബാര്‍ സാധ്യത ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും പരിക്ക് കാരണം താരത്തെ 20 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടിട്ടുള്ള. വിയറ്റ്നാമില്‍ പര്യടനം കഴിഞ്ഞെത്തിയ ഇന്ത്യയുടെ അടുത്ത മത്സരം ദക്ഷിണേഷ്യന്‍ ഗെയിംസ് ആണ്.

ഗോൾകീപ്പർമാർ: അദിതി ചൗഹാൻ, എം. ലിന്തോയിംഗാംബി ദേവി, ഇ. പന്തോയ് ചാനു.

ഡിഫെൻഡർമാർ: റോജാ ദേവി, ജബാമണി ടുഡു, അശലതാ ദേവി, മിഷേൽ കാസ്റ്റൻഹ, സ്വീറ്റി ദേവി, ഡബ്ല്യു. ലിന്തോയിംഗൻബി ദേവി

മിഡ്‌ഫീൽഡർമാർ: ബാലാദേവി, രത്തൻബാല ദേവി, റിതു റാണി, സംഗിത ബസ്‌ഫോർ, സുമിത്ര കാമരാജ്,

ഫോർ‌വേർ‌ഡ്സ്: അഞ്ജു തമാംഗ്, ഡാങ്‌മൈ ഗ്രേസ്, ദയാ ദേവി, മനീഷ, രഞ്ജന ചാനു, സന്ധ്യ രംഗനാഥൻ

Leave a comment