Foot Ball Top News

ഐഎസ്‌എല്‍: എടികെ-മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു

December 1, 2019

author:

ഐഎസ്‌എല്‍: എടികെ-മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എടികെ- മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു. എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇ ന്നലെ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോൾ വീതം നേടി.  രണ്ട് ടീമുകളുടെയും കഴിഞ്ഞ മത്സരവും സമനിലയിലാണ് പിരിഞ്ഞത്. രണ്ട് ടീമുകളും  പ്രകടനമാനമാണ് നടത്തിയത്. ഇഞ്ചുറി ടൈമിൽ ആണ് രണ്ട് ടീമുകളും അവസാന ഗോൾ നേടിയത്.

സുസൈരാജി,റോയി കൃഷ്ണ എന്നിവരാണ് എടികെയ്ക്ക് വേണ്ടി ഗോൾ നേടിയത്.  പ്രാഥിക് ചൗധരി, കെവിൻ  എന്നിവരാണ് മുംബൈക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് പിറന്നത്. മത്സരം തുടങ്ങി 38-ാം മനിറ്റില്‍ എടികെ ആദ്യ ഗോൾ നേടി ലീഡ് ഉയർത്തി. എടികെ താരം സുസൈരാജിയാണ് അവർക്ക് ലീഡ് നേടി കൊടുത്തത്. ആദ്യ പകുതി 1-0 എന്ന സ്‌കോറിൽ അവസാനിച്ചു. ഗോളിനായി പല തവണ ശ്രമിച്ച മുംബൈ പ്രാഥിക് ചൗധരിയിലൂടെ 62-ാം മിനിറ്റില്‍ സമനില ഗോൾ നേടി. പിന്നീട് വിജയ ഗോൾ നേടാനായി രണ്ട് ടീമുകളും പരിശ്രമിച്ചെങ്കിലും ഗോൾ നേടാൻ ആയില്ല. അവസാനം ഇഞ്ചുറി ടൈമിൻറെ മൂന്നാം മിനിറ്റിൽ കെവിനിലൂടെ മുംബൈ ലീഡ് നേടി. ജയം ഉറപ്പിച്ച മുംബൈയെ തകർത്തുകൊണ്ട് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ റോയി കൃഷ്ണ എടികെയ്ക്ക് വേണ്ടി സമനില ഗോൾ നേടി. നിലവിൽ 11 പോയിന്റുമായി എടികെ ഒന്നാം സ്ഥാനത്തും, ആറ് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തുമാണ് ഉള്ളത്.

Leave a comment