Cricket Top News

സ്റ്റാര്‍ക്ക് എറിഞ്ഞിട്ടു: രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരുങ്ങലിൽ

December 1, 2019

author:

സ്റ്റാര്‍ക്ക് എറിഞ്ഞിട്ടു: രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ പരുങ്ങലിൽ

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. ഒന്നാം ഇന്നിങ്ങ്‌സിൽ കൂറ്റൻ സ്‌കോർ നേടിയ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ താഴ്ന്നടിയുകയാണ്. അവർക്ക് ആറ് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ പാകിസ്ഥാൻ 96-6 എന്ന നിലയിലാണ്. 43 റൺസുമായി ബാബർ അസമും, നാല് റൺസുമായി യാസിർ ഷായുമാണ് ക്രീസിൽ.

ഒന്നാം ഇന്നിങ്ങ്‌സിൽ ഓസ്‌ട്രേലിയ 589-3 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ട്രിപ്പിൾ സെഞ്ചുറി നേടിയ വാർണർ ആണ് ഓസ്‌ട്രേലിയയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. പുറത്താകാതെ വാർണർ 335 റൺസ് നേടി. ലാബുഷെയ്ന്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആദ്യ വിക്കറ്റ് മൂന്ന് റൺസിൽ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ടമായി. ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോൾ, കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ദിനം വാർണറും,  മാര്‍നസ് ലാബുഷെയ്നും(162) തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 361 റൺസാണ് നേടിയത്. പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ച ഓസ്‌ട്രേലിയ രണ്ടാം ദിവസവും മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. സ്റ്റീവ് സ്മിത്ത് 36 റൺസ് എടുത്ത് പുറത്തായി.

 

Leave a comment