Foot Ball Top News

ഐ ലീഗ്: ആദ്യ കളിയിൽ ഗോകുലത്തിന് തകർപ്പൻ ജയം

December 1, 2019

author:

ഐ ലീഗ്: ആദ്യ കളിയിൽ ഗോകുലത്തിന് തകർപ്പൻ ജയം

കോഴിക്കോട്:അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഐ-ലീഗിന്റെ പുതിയ സീസണ്‍ മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലം തകർപ്പൻ ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ അവർ നേരൊക്കയെ ആണ് നേരിട്ടത്. തകർപ്പൻ പ്രകടനമാണ് ഗോകുലം ഹോം ഗ്രൗണ്ടിൽ നടത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകളാക്കായിരുന്നു വിജയം. 31,181 കാണികളാണ് ഗോകുലത്തിൻറെ കളി കാണാൻ എത്തിയത്. തിങ്ങിനിറഞ്ഞ കാണികൾക്ക് ഗോകുലം നല്ല ഒരു വിരുന്നാണ് ഒരുക്കിയത്.

ഹെന്‍റി കിസേക്ക,നായകന്‍ ജോസഫ് മാര്‍ക്കസ് എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ ആണ് പിറന്നത്. മത്സരം തുടങ്ങിയപ്പോൾ മുതൽ ആക്രമിച്ചു കളിച്ച ഗോകുലം ഒന്നാം പകുതി അവസാനിക്കാറായപ്പോൾ ആണ് ആദ്യ ഗോൾ നേടിയത്. ഹെന്‍റി കിസേക്കയാണ് ഗോകുലത്തിന് വേണ്ടി 43ആം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. അതെ ആക്രമണം രണ്ടാം പകുതിയിലും തുടർന്ന ഗോകുലം നാൽപ്പത്തിയൊമ്പതാം മിനിറ്റിൽ ജോസഫ് മാര്‍ക്കസിലൂടെ രണ്ടാം ഗോൾ നേടി. സാംപ്‌സണാണ് നെറോക്കയ്ക്ക് വേണ്ടി ഗോൾ നേടിയത്. 88-ാം മിനിറ്റില്‍ ആയിരുന്നു ആശ്വാസ ഗോൾ പിറന്നത്.

Leave a comment