ഐഎസ്എല്‍: എടികെ ഇന്ന് മുംബൈ എഫ്സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഇന്ന് എടികെ മുംബൈ എഫ്സിയെ നേരിടും. എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30 ന് ആണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും ആറാം മത്സരമാണ്. ഈ സീസണിൽമികച്ച പ്രകടനം നടത്തുന്ന എടികെ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ്.രണ്ടുതവണ ചാമ്പ്യന്മാരായ എടികെ ഈ സീസണിൽ ഹോം ഗ്രൗണ്ട് മത്സരങ്ങളിൽ ഒന്നിലും തോറ്റിട്ടില്ല.
ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായി 2-2 സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് മുംബൈ ഈ സീസണിൽ ഏഴാം സ്ഥാനത്താണ്. ഇതുവരെ അവർക്ക് ഒരു ജയം മാത്രമെ നേടാൻ സാധിച്ചിട്ടൊള്ളു. എടികെയും, മുംബൈയും ഇതിന് മുമ്പ് ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ, എഡു ഗാർസിയ എന്നിവർ അടങ്ങുന്ന എടികെയുടെ അറ്റാക്കിങ് വളരെ ശക്തമാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ എടികെയെ ഒഡീഷ സമനിലയിൽ ഒതുക്കിയിരുന്നു. എന്നാൽ ഹോം ഗ്രൗണ്ടിലെ വിജയം അവർത്തിക്കാനാകും അവർ ശ്രമിക്കുക. ഹോം ഗ്രൗണ്ടിലെ മൂന്നാം ജയം തേടിയാണ് എടികെ ഇന്ന് ഇറങ്ങുന്നത്. എന്നാൽ ഈ സീസണിൽ എവെ മത്സരങ്ങളിൽ മുംബൈ പരാജയമറിഞ്ഞിട്ടില്ല.മൂന്ന് കളികളിൽ രണ്ട് സമനിലയും, ഒരു ജയവുമാണ് അവർ നേടിയത്.






































