Cricket Top News

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

November 30, 2019

author:

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു 

ഡിസംബർ 11ന് ആരംഭിക്കുന്ന പാകിസ്ഥാൻ ശ്രീലങ്ക ടെസ്റ്റ് മത്സരത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങൾ ഉള്ള ടെസ്റ്റ് പരമ്പര പാകിസ്ഥാനിൽ വെച്ചാണ് നടക്കുന്നത്. ദിമുത് കരുണരത്ന നായകനായി എത്തുന്ന ടീമിൽ 16 താരങ്ങളാണ് ഉള്ളത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിൽ ഒരു ടെസ്റ്റ് പരമ്പര നടക്കുന്നത്.

ടി20 മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന താരങ്ങൾ എല്ലാം ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിൽ നടക്കുന്ന പര്യടനത്തിന് ശേഷം ആണ് പാകിസ്‌ഥാൻ ശ്രീലങ്ക പര്യടനം. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാൻറെ രണ്ടാം പര്യടനമാകും ഇത്. ഏഞ്ചലോ മാത്യൂസ്, ദിനേശ് ചാന്ദിമലും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഡിസംബർ 19ന് ആണ് രണ്ടാം ടെസ്റ്റ് മൽസരം നടക്കുന്നത്.

Leave a comment