ഐഎസ്എൽ: ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറി രാജിവെച്ചു
ഐഎസ്എല്ലിലെ മോശം പ്രകടനം ചെന്നൈയിൻ എഫ് സി പരിശീലകൻ ജോണ്‍ ഗ്രിഗറി രാജിവെച്ചു. ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ചെന്നൈയിൻ എഫ് സി നടത്തുന്നത്. ക്ലബ്ബ് മാനേജ്‌മെന്റിന് അദ്ദേഹം രാജിക്കത്ത് നല്‍കി. ആറ് കളികളിൽ ചെന്നൈയിൻ എഫ് സിക്ക് ഒരു ജയം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഈ സീസണിൽ മത്സരം തുടങ്ങിയപ്പോൾ മുതൽ ടീമിന് താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് കണക്കിലെടുത്ത് ജോണ്‍ ഗ്രിഗറി നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു.
നവംബർ 28ന് നടന്ന മത്സരവും സമനിലയിൽ അവസാനിച്ചതോടെയാണ് അദ്ദേഹം രാജി വെക്കാൻ തീരുമാനിച്ചത്. 6 കളികളിൽ ഒരു ജയവും, മൂന്ന് തൊവിയും, 2 സംനിലയുമുള്ള ചെന്നൈയിൻ എഫ് സി പോയിന്റ് നിലയിൽ എട്ടാം സ്ഥാനത്താണ്. 2017-18 സീസണ്‍ തുടക്കത്തില്‍ മറ്റരെസിക്ക് പകരക്കാരനായി എത്തിയ ജോൺ ചെന്നൈയിൻ എഫ് സിയെ മിൿച നിലയിലേക്കെത്തിച്ചതിൽ വളരെ വലിയ പങ്കുള്ള വ്യക്തിയാണ്. ആ സീസണിൽ ഐ എസ് എല്‍ കിരീടം നേടാന്‍ ചെന്നൈയ്ക്ക് ആയത് ജോൺ ഗ്രിഗറിയുടെ പരിശീലന മികവിലാണ്.






































