ചരിത്ര നേട്ടം സ്വന്തമാക്കി റോസ് ടെയ്ലര്‍
ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് താരം റോസ് ടെയ്‌ലർ ചരിത്ര നേട്ടം സ്വന്തമാക്കി. ഇന്ന് 17 റൺസ് നേടിയതോടെയാണ് താരം ഈ ചരിത്ര നേട്ടത്തിന് അർഹനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17000 റണ്‍സ് നേടുന്ന ആദ്യ ന്യൂസിലന്‍ഡ് താരമായി റോസ് ടെയ്‌ലർ മാറി. ഇന്ന് നടന്ന മത്സരത്തിൽ 53 റൺസാണ് ടെയ്ലര്‍ നേടിയത്. 100 പന്തിൽ നിന്ന് എട്ട് ബൗണ്ടറികൾ അടക്കമാണ് ടെയ്ലര്‍ 53 റൺസ് നേടിയത്.
ന്യൂസിലൻഡിലെ മികച്ച ബാറ്സ്മാന്മാരിൽ ഒരാൾ ആണ് ടെയ്ലര്‍. 96 മത്സരങ്ങളാണ് താരം ടെസ്റ്റിൽ കളിച്ചിട്ടുള്ളത്, അതിൽ നിന്നും 6918 റൺസ് ആണ് താരം നേടിയിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 38 സെഞ്ചുറികള്‍ ആണ് ടെയ്‌ലർ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 228 മത്സരങ്ങളിൽ നിന്ന് 8371 റൺസ് താരം നേടിയിട്ടുണ്ട്. കൂടാതെ ടി20യിൽ നിന്ന് 1743 റൺസും ടെയ്‌ലർ നേടിയിട്ടുണ്ട്.






































