ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്: ആദ്യ ദിനം മഴയിൽ
ന്യൂസിലൻഡ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്നലെ തുടക്കമായി. ടോസ് നേടിയ ഇംഗ്ളണ്ട് ബൗളിങ്ങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ശക്തമായ നിലയിലാണ്. മഴമൂലം ചായക്ക് ശേഷം മത്സരം നടന്നില്ല. ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡ് 173/3 എന്ന നിലയിലാണ്. മികച്ച ബാറ്റിങ്ങ് ആണ് ന്യൂസിലൻഡ് ഒന്നാം ദിവസം നടത്തിയത്. സെഞ്ച്വറി നേടിയ ടോം ലതാമാണ് ന്യൂസിലൻഡിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ടോം ലതാമിനൊപ്പം ഹെന്റി നിക്കോള്‍സ്(5) ആണ് ക്രീസിൽ.
റോസ് ടെയ്‌ലറും(53), ടോം ലാതവുമാണ്(101)ന്യൂസിലൻഡിന് മികച്ച സ്‌കോറിൽ എത്തിച്ചത്. അഞ്ച് റൺസ് എടുത്ത ജീത് റാവലിന്റെയും, നാല് റൺസ് എടുത്ത കെയിൻ വില്യംസണിന്റെയും വിക്കറ്റ് ആണ് ന്യൂസിലൻഡിന് ആദ്യം നഷ്ടമായത്. ബോർഡിനും, ക്രിസ് വോക്‌സിനുമാണ് വിക്കറ്റ് ലഭിച്ചത്.






































