ഐഎസ്‌എല്‍: ബെംഗളുരു എഫ് സി,ഹൈദരാബാദ് എഫ്‌സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഏഴാം മത്സരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി ബെംഗളുരു എഫ് സിയെ നേരിടും. ഹൈദരാബാദ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30 ന് ആണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ടീമിൽ മാറ്റം ഒന്നും ഇല്ലാതെയാണ് ബംഗളൂരു ഇന്ന് ഇറങ്ങുന്നത്. ആൽബർട്ട് സെറാൻ, ജുവാൻ, ഹർമൻജോത് ഖബ്ര, നിഷു കുമാർ എന്നിവർ ബംഗളൂരു ടീമിൽ ഉണ്ട്. ഹൈദരാബാദ് എഫ്‌സിയിൽ ഗുർതേജ് സിംഗ്, മുഹമ്മദ് യാസിർ, മാർക്കോ സ്റ്റാൻകോവിച്ച്, റാൽട്ടെ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.
രണ്ട് ടീമുകളുടെയും ആറാം മത്സരമാണ് ഇന്ന് നടക്കുന്നത്.ഈ സീസണിൽ ബംഗളൂരു 9 പോയിന്റുമായി മൂന്നാം സ്ഥാനത്തും, ഹൈദരാബാദ് മൂന്ന് പോയിന്റുമായി പത്താം സ്ഥാനത്തുമാണ് ഉള്ളത്. ഈ സീസണിൽ പോയിന്റ് നിൽയിൽ ഏറ്റവും അവസാനമാണ് ഹൈദരാബാദ്. ഒരു ജയം മാത്രമാണ് അവർക്കുള്ളത്. നാല് കളികളും തോറ്റ അവർക്ക് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.
ഹൈദരാബാദ് എഫ്‌സി: കമൽജിത് സിംഗ്, സാഹിൽ പൻവർ, റാഫേൽ ലോപ്പസ് ഗോമസ്, മാത്യു കിൽഗല്ലൺ, ഗുർതേജ് സിംഗ്, മുഹമ്മദ് യാസിർ, മാർക്കോ സ്റ്റാൻകോവിച്ച്, ലാൽഡൻമാവിയ റാൽട്ടെ, നിഖിൽ പൂജലോറി, ബോബോ, മാർബോ.
ബെംഗളൂരു എഫ്‌സി: ഗുർപ്രീത് സിംഗ് സന്ധു, ആൽബർട്ട് സെറാൻ, ജുവാൻ, ഹർമൻജോത് ഖബ്ര, നിഷു കുമാർ, എറിക് പാർത്ഥാലു, റാഫേൽ അഗസ്റ്റോ, ദിമാസ് ഡെൽഗഡോ, ഉദാന്ത സിംഗ്, ആഷിക് കുറുനിയൻ, സുനിൽ ഛേത്രി.






































