Cricket Top News

ഇന്ത്യൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

November 29, 2019

author:

ഇന്ത്യൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി20 മത്സരങ്ങൾക്കുള്ള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ ഒരെണ്ണം തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. ഡിസംബർ ആറിനാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.  കിറോണ്‍ പൊള്ളാര്‍ഡാണ്‌ ടീമിൻറെ നായകൻ. പൊള്ളാർഡ് നായകനായി എത്തുന്ന രണ്ടാമത്തെ പര്യടനമാണ് ഇത്. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിൽ ഏകദിന മത്സരങ്ങൾ വിൻഡീസ് ജയിച്ചിരുന്നു, എന്നാൽ ടി20 പരമ്പരയിൽ അവർ പരാജയപ്പെട്ടിരുന്നു.

ആന്ദ്രേ റസ്സൽ, ക്രിസ് ഗെയിൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫാബിയാൻ അലനും, ധനേഷും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇബ്‌ദയാബ് ടീമിൽ സഞ്ജു സാംസൺ ടി20 ടീമിൽ കളിക്കുന്നുണ്ട്. ഡിസംബർ ആറ് മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.

ഏകദിനം: കീറോൺ പൊള്ളാർഡ്, സുനിൽ ആംബ്രിസ്, റോസ്റ്റൺ ചേസ്, ഷെൽഡൻ കോട്രെൽ, ഷിമ്രോൺ ഹെറ്റ്മിയർ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, കീമോ പോൾ, ഖാരി പിയറി, നിക്കോളാസ് പൂരൻ, റൊമാരിയോ ഷെപ്പേർഡ്, ഹെയ്ഡൻ വാൽഷ് ജൂനിയർ .

ടി 20 : കീറോൺ പൊള്ളാർഡ്, ഫാബിയൻ അലൻ, ഷെൽഡൻ കോട്രെൽ, ഷിമ്രോൺ ഹെറ്റ്മിയർ, ജേസൺ ഹോൾഡർ, കീമോ പോൾ, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, ഖാരി പിയറി, നിക്കോളാസ് പൂരൻ, ഡെനേഷ് റാംഡിൻ, ഷെർഫെയ്ൻ റഥർഫോർഡ്, ലെൻഡൽ സൈമൺസ്, കെസെറിക് വില്യംസ് .

Leave a comment