Cricket Top News

ഓസ്‌ട്രേലിയ പാകിസ്ഥാൻ ഡേ നൈറ്റ് ടെസ്റ്റിന് ഇന്ന് തുടകകമാകും

November 29, 2019

author:

ഓസ്‌ട്രേലിയ പാകിസ്ഥാൻ ഡേ നൈറ്റ് ടെസ്റ്റിന് ഇന്ന് തുടകകമാകും

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാൻറെ രണ്ടാം മൽസരമാണ് ഇന്ന് നടക്കുന്നത്. ആദായ മൽസരത്തിൽ ഓസ്‌ട്രേലിയയോട് ഒരു ഇന്നിങ്ങ്‌സിനും, അഞ്ച് റൺസിനുമാണ് പാകിസ്ഥാൻ തോറ്റത്. തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്.

ഡേ നൈറ്റ് ടെസ്റ്റ് മത്സരം ഇന്ന് രാവിലെ 9മണിക്ക് ആരംഭിക്കും. രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഓസ്‌ട്രേലിയ 1-0 മുന്നിലാണ്. രണ്ടാം ടെസ്റ്റും ജയിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കൻ ആകും ഓസ്‌ട്രേലിയ ശ്രമിക്കുക. അവസാനിക്കുന്ന മത്സരം ജയിച്ച് പരമ്പര സമനിലയിൽ എത്തിക്കാനാകും പാകിസ്ഥാൻ ശ്രമിക്കുക. ഇന്ത്യ ബംഗ്ലാദേശ് ഡേ നൈറ്റ് മത്സരത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ പിങ്ക് പന്ത് മത്സരത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

Leave a comment