Foot Ball Top News

700ാം മത്സരത്തില്‍ റൊണാള്‍ഡോയുടെ റെക്കോഡും മറികടന്ന് മെസ്സി

November 28, 2019

author:

700ാം മത്സരത്തില്‍ റൊണാള്‍ഡോയുടെ റെക്കോഡും മറികടന്ന് മെസ്സി

ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് ഡോര്‍ട്മുണ്ടിനെതിരെ ലയണൽ മെസ്സി ബാഴ്‌സലോണക്കായി കളിക്കാൻ ഇറങ്ങിയതോടെ തന്റെ 700-ാമത്തെ മത്സരം പൂർത്തിയാക്കി. എഴുന്നൂറാം മത്സരത്തിൽ മെസ്സി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഒരു ഗോളും, ഒരു അസിസ്റ്റുമാണ് ഇന്ന് നടത്തിയത്. ഇത് കൂടാതെ 700 ആം മത്സരത്തിൽ മറ്റൊരു റെക്കോഡും കൂടിയ മെസ്സി സ്വന്തമാക്കി. ചാമ്ബ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് ആണ് മെസി സ്വന്തമാക്കിയത്.

റൊണാള്‍ഡോയുടെ റെക്കോഡ് ആണ് മെസി പഴങ്കഥയാക്കിയത്. ഇന്ന് ഡോര്‍ട്മുണ്ടിനെതിരെ ഗോൾ നേടിയതോടെയാണ്  മെസി ഈ നേട്ടം സ്വന്തമാക്കിയത്. മെസ്സി ഗോൾ നേടുന്ന 34ആമത്തെ ക്ലബാണ് ഡോര്‍ട്മുണ്ട്. റൊണാള്‍ഡോ ചാമ്ബ്യന്‍സ് ലീഗില്‍ 33 ക്ലബുകള്‍ക്കെതിരെയാണ് ഗോളുകൾ നേടിയിരിക്കുന്നത്.

Leave a comment