സയ്യിദ് മുഷ്താഖ് അലി ട്രോഫി: പഞ്ചാബിനെതിരെ മുംബൈക്ക് 22 റൺസിന്റെ വിജയം
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്നലെ നടന്ന പഞ്ചാബ് മുംബൈ മത്സരത്തിൽ മുംബൈക്ക് 22 റൺസിന്റെ തകർപ്പൻ ജയം. വെടിക്കെട്ട് ബാറ്റിങ്ങ് രണ്ട് ടീമുകളും നടത്തിയത്. മുംബൈ ഉയർത്തിയ 244 റൺസ് പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ 221 റൺസ് നേടാനെ കഴിഞ്ഞൊള്ളു. പൃഥ്വി ഷാ, ശ്രേയസ് അയ്യർ , സൂര്യകുമാർ യാദവ് എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് മുംബൈ കൂറ്റൻ സ്കോർ നേടിയത്.
ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങ് ആണ് മുംബൈ നടത്തിയത്. പൃഥ്വി ഷാ(53), ശ്രേയസ് അയ്യർ(80), സൂര്യകുമാർ യാദവ്(80) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് മുംബൈ 243 റൺസ് നേടിയത്. കഴിഞ്ഞ കളിയിലും സൂര്യകുമാർ യാദവ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി ശുഭം ഗിൽ(78), അഭിഷേക്(47) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസ് നേടി. എന്നാൽ പിന്നീട് ആർക്കും കൂട്ടുകെട്ട് നേടാൻ കഴിഞ്ഞില്ല . മുംബൈക്ക് വേണ്ടി താക്കൂർ റൺസ് വിക്കറ്റ് നേടി.






































