വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ്: അഫ്ഗാൻ 187ന് ഓൾഔട്ട്
വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തിന് ഇന്നലെ തുടക്കമായി. ടോസ് നേടിയ വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്നൗവിലെ ഏക്ന സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് ബാറ്റിങ്ങ് തകർച്ചയാണ് ഉണ്ടായത്. വിൻഡീസി ബൗളിങ്ങിന് മുന്നിൽപിടിച്ചു നില്ക്കാൻ കഴിയാതെ അവരുടെ ഒന്നാം ഇന്നിങ്ങ്സ് 187 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങ് ആരംഭിച്ച വിൻസിഡിന് രണ്ട് വിക്കറ്റ് നഷ്ടമായി, ഒന്നാം ദിവസമായ ഇന്നലെ കാളി അവസാനിക്കുമ്പോൾ വിൻഡീസ് 68-2 എന്ന നിലയിലാണ്. 30 റൺസുമായി ജോണും, 19 റൺസുമായി ബ്രൂക്ക്സുമാണ് ക്രീസിൽ. ബ്രാത് വൈറ്റിന്റെയും(11), ഹോപ്പിൻറെയും(7) വിക്കറ്റാണ് അവർക്ക് നഷ്ട്ടമായത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ റഹിം കോണ്‍വാളാണ് എരിഞ്ഞൊതുക്കിയത്. റഹീം ഏഴ് വിക്കറ്റ് ആണ് നേടിയത്. ബാറ്റിംഗ് ആരംഭിച്ചപ്പോൾ മുതൽ വിക്കറ്റ് നഷ്ടമാകാൻ തുടങ്ങിയ മൽസരത്തിൽ ഒരു സമയത്ത് പോലും അഫ്ഗാൻ മേൽകൈ നേടാൻ കഴിഞ്ഞില്ല. നല്ല ഒരു കൂട്ടുകെട്ട് പടുത്തുയർത്താനും കഴിഞ്ഞില്ല. ആമിര്‍ ഹംസ (34), വിക്കറ്റ് കീപ്പര്‍ അഫ്സര്‍ സാസായി (32), ഇഷാനുള്ള (24), ഇബ്രാഹിം സാദ്രാന്‍ (19),ജാവേദ് അഹ്മാദി(39) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.






































