Cricket Top News

കാര്യവട്ടം ടി20:ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു

November 28, 2019

author:

കാര്യവട്ടം ടി20:ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ഇതിൽ രണ്ടാം ടി20 തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. മത്സരത്തിൻറെ ടിക്കറ്റ് ഇന്നലെ രാത്രി 7:30 മുതൽ ഓണ്‍​ലൈന്‍ വ​ഴി ബു​ക്ക് ചെയ്യാം. ടിക്കറ്റ് വിൽപ്പനയുടെ ഉ​ദ്ഘാട​നം മമ്മൂട്ടി നിർവഹിച്ചു . പേടി​എം ആ​പ്പ്, പേ​ടി​എം ഇന്‍​സൈ​ഡര്‍, പേ​ടി​എംവെബ്‌സൈ​റ്റ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. 1000 മുതൽ 5000 വരെയാണ് ടിക്കറ്റിന്റെ വില വരുന്നത്.

 

മത്സരത്തിനായി ഇരു ടീമുകളും ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് എത്തും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. രണ്ടാം ടി20 ഡിസംബർ എട്ടിന് വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുന്നത്. ഡിസംബർ ആറ് മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പൊള്ളാർഡ് നായകനായി എത്തിയതിന് ശേഷം വിൻഡീസ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരം ജയിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അവർ ഒരു പരമ്പര ജയിക്കുകയും ചെയ്തു. എന്നാൽ ടി20 മത്സരങ്ങളിൽ ഈ ജയം തുടരാൻ ആയില്ല. 2-1ന് അഫ്ഗാൻ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു.

 

 

Leave a comment