ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഅഞ്ചാം മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് ടീമുകളിലും രണ്ട് മാറ്റങ്ങൾ ഉണ്ട്. സൗഗൗവും, റൗളിനും മുംബൈ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. നോർത്ത് ഈസ്റ്റിൽ നിം ഡോർജി, ട്രയാഡിസ് എന്നിവർ ടീമിൽ ഇടം നേടി. നിം ഡോർജിയുടെ അരങ്ങേറ്റ മത്സരമാണിത്.
രണ്ട് ടീമുകളുടെയും അഞ്ചാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. രണ്ട് ടീമുകൾ തമ്മിലുള്ള മുമ്പത്തെ 10 മൽസരങ്ങളിൽ ആറ് തവണ മുംബൈ വിജയിച്ചു, നോർത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – സുഭാഷിഷ് റോയ്, റീഗൻ സിംഗ്, മിസ്ലാവ് കൊമോർസ്കി, നിം ഡോർജി, രാകേഷ് പ്രധാൻ, ജോസ് ല്യൂഡോ, മിലാൻ സിംഗ്, പനജിയോട്ടിസ് ട്രയാഡിസ്, റിഡീം റ്റാങ്, മാർട്ടിൻ ചാവേസ്, അസമോവ ഗ്യാൻ.
മുംബൈ സിറ്റി എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – അമൃന്ദർ സിംഗ്, പ്രതിക് ചൗധരി, സുഭാശിഷ് ബോസ്, സർത്തക് ഗോലുയി, സൗവിക് ചക്രബർത്തി, റൗളിൻ ബോർജസ്, ഡീഗോ കാർലോസ്, മുഹമ്മദ് ലാർബി, പൗലോ മച്ചാഡോ, അമിൻ ചെർമിറ്റി, മോഡോ.






































