Foot Ball Top News

ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും

November 27, 2019

author:

ഐഎസ്‌എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിഅഞ്ചാം    മത്സരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും . രണ്ട് ടീമുകളുടെയും അഞ്ചാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. രണ്ട് ടീമുകൾ തമ്മിലുള്ള മുമ്പത്തെ 10 മൽസരങ്ങളിൽ ആറ് തവണ മുംബൈ വിജയിച്ചു, നോർത്ത് ഈസ്റ്റ് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്.

ഈ സീസണിൽ നോർത്ത് ഈസ്റ്റ് പരാജയമറിയാതെയാണ് പോകുന്നത്. നാല് കളികളിൽ രണ്ട് ജയവും, രണ്ട് സമനിലയുമാണ് അവർക്കുള്ളത്. എട്ട് പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ്.  മുംബൈക് ഈ സീസണിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചത്. നാല് കളികളിൽ ഒരു ജയവും രണ്ട് തോൽവിയും ഉള്ള അവർ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. റോബർട്ട് ജാർണി ഇതുവരെ നോർത്ത് ഈസ്റ്റിനെ നല്ല രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വിംഗർ റിഡീം ത്വലാങ് ടീമിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമാണ്, രണ്ട് ഗോളുകൾ ഇതുവരെ താരം നേടിയിട്ടുമുണ്ട്. എന്നിരുന്നാലും, ഡിഫെൻഡർ കൈ ഹീറിംഗ്സിന് സസ്‍പെൻഷൻ ലഭിച്ചത് ടീമിന് വലിയ തിരിച്ചടിയായി. മുംബൈ എഫ് സിയിൽ സർതക് ഗോലുയയും, പ്രതിക് ചൗധരിയും മികച്ച ഫോമിൽ എത്തിയാൽ അതിശക്തമായ ടീമായിമാറും.

 

Leave a comment