Cricket Top News

ഇന്ത്യയുടെ ടി20 ടീമിൽ സഞ്ജു സാംസൺ: ധവാൻ പുറത്ത്

November 27, 2019

author:

ഇന്ത്യയുടെ ടി20 ടീമിൽ സഞ്ജു സാംസൺ: ധവാൻ പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്ബരക്കുള്ള ഇന്ത്യൻ ടീമില്‍ സഞ്ജു സാംസൺ ഇടം നേടി. ഇന്ത്യൻ ഓപ്പണർ ധവാൻ പരിക്ക് മൂലം പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്.വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹി – മഹാരാഷ്ട്ര മത്സരത്തിനിടയ്ക്കാണ് ധവാന് പരിക്കേറ്റത്.  ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ധവാന്റെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടയിൽ നിന്ന് ചോരയും വരുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത ആഴിച്ച ആരംഭിക്കുന്ന ടി20 മത്സരത്തിൽ ധവാന് മത്സരിക്കാൻ കഴില്ല. ഇതോടെ സഞ്ജുവിനെ തേടി അവസരം എത്തുകയായിരുന്നു.

നിശ്ചിത ഓവർ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ മലയാളി ക്രിക്കറ്റ്‌ ആരാധകർ പ്രതീക്ഷയിലായിരുന്നു. സഞ്ജു ടീമിൽ എത്തുമെന്ന്. എന്നാൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ പരമ്പരയിൽ സ്‌ക്വാഡിൽ ഉൾപെട്ടിട്ടും ഒരു മത്സരം പോലും കളിക്കാതിരുന്ന സഞ്ജു സാംസണ് ഇത്തവണ ടീമിൽ ഇടം നേടാൻ പോലും കഴിഞ്ഞിരുന്നില്ല. നിരവധി താരങ്ങൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജുവിനെ ബംഗ്ലാദേശ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. വാട്ടർ ബോയിയായി നിന്നതല്ലാതെ താരത്തെ ഒരു മത്സരത്തിൽ പോലും കളിപ്പിച്ചിരുന്നില്ല. ആദ്യന്തര ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയിട്ടും താരത്തെ ടീമിൽ എടുത്തിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കേരളത്തിന് വേണ്ടിയാണ് സഞ്ജു ഇരട്ട സെഞ്ചുറി നേടിയത്.

Leave a comment