പുതിയ കോച്ചിൻറെ കീഴിൽ ടോട്ടന്‍ഹാമിന് ചാംപ്യന്‍സ് ലീഗില്‍ മികച്ച തുടക്കം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന ടോട്ടൻഹാം ഒളിമ്ബിയാക്കോസ് മത്സരത്തിൽ ടോട്ടന്നതിന് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകളാക്കാൻ അവർ വിജയിച്ചത്. പുതിയ കോച്ച് ജെസെ മൗറീഞ്ഞോയ്ക്ക് ടോട്ടന്‍ഹാമിന് ചാംപ്യന്‍സ് ലീഗിലെ ആദ്യ ജയമാണിത്. മത്സരത്തിൽ രണ്ടാം പകുതിയിൽ ഉടനീളം ടോട്ടന്‍ഹാമിൻറെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ഹാരി കെയിൻ ടോട്ടൻഹാമിന് വേണ്ടി രണ്ട് ഗോളുകൾ നേടി. ആദ്യ രണ്ട് ഗോളുകൾ നേടി ലീഡ് ഉയർത്തിയ ഒളിമ്ബിയാക്കോസിനെതിരെ ശ്കതമായ തിരിച്ചുവരവാണ് ടോട്ടൻഹാം നടത്തിയത്. മൂന്ന് ഗോളുകൾ അവർ രണ്ടാം പകുതിയിൽ ആണ് നേടിയത്.
ആദ്യ പകുതിയില്‍ ആറാം മിനിട്ടിലും, പത്തൊൻപതാം മിനിറ്റിലും ളിമ്ബിയാക്കോസ് ഗോളുകൾ നേടി ലീഡ് ഉയർത്തി. എല്‍ അറബി, ബോര്‍ഗസ് സെമിഡോ എന്നിവരാണ് ഗോളുകൾ നേടിയത്. ഗോളിനായി ടോട്ടൻഹാം ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷം അലിയിലൂടെ ടോട്ടന്‍ഹാം ആദ്യ ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. അതിന് ശേഷം ആക്രമണം അഴിച്ചുവിട്ട ടോട്ടൻഹാം 50,73,77 എന്നീ മിനിറ്റുകളിൽ ഗോളുകൾ നേടി വിജയം തങ്ങളുടെ വരുതിയിലാക്കി. ഹാരി കെയ്‌നും, ഒറിയറുമാണ് ഗോളുകൾ നേടിയത്.






































